ഗുരുവന്ദനഗാനം .ശതവത്സരത്തിന്റെ പുളകങ്ങള്‍ ചൂടുന്ന ക്ഷേത്രത്തിനൊരു വന്ദനം .വിദ്യാക്ഷേത്രത്തിനൊരു വന്ദനം .ആദ്യാക്ഷരത്തിന്റെ തേനും വയമ്പും നാവില്‍ പകര്‍ന്നവരേ .ഗുരുവന്ദനം..ആ....ഗുരുവന്ദനം...ആ.... . . .അജ്ഞാനമാകും തമസ്സകറ്റാനന്നു ചൂട്ടു കത്തിച്ചവര്‍ നിങ്ങള്‍ .വിജ്ഞാനമാകും വിഹായസ്സിലേറുവാന്‍ ചിറകുകള്‍ തന്നവര്‍ നിങ്ങള്‍ . .ഗുരുവന്ദനം ....ആ....ഗുരുവന്ദനം...ആ.. . . .മാനവസ്നേഹത്തിനൂഞ്ഞാലു കെട്ടിയതില്‍ ആയം പകര്‍ന്നവര്‍ നിങ്ങള്‍ . .നേരിന്റെ പാതയില്‍ തേരുരുട്ടാന്‍ ജീവ താളം പകര്‍ന്നവര്‍ നിങ്ങള്‍ . .ഗുരുവന്ദനം ....ആ....ഗുരുവന്ദനം...ആ.. . , .സാഗരമൊരു മരുഭൂവാകിലും സൂര്യന്‍ പശ്ചിമത്തില്‍ ചെന്നുദിച്ചെങ്കിലും . .വിസ്മരിക്കില്ല ഞങ്ങള്‍ നിങ്ങളെ വിസ്മരിക്കില്ല ഞങ്ങള്‍ . .ഗുരുവന്ദനം ....ആ....ഗുരുവന്ദനം...ആ. . ‘ .ശതാബ്ദിആഘോഷംവിളംബരജാഥയുടെഅവതരണഗാനം. .രചന,സംഗീതം : മോഹനന്‍.. .സഹായം :പൂങ്ങാട് നാരായണന്‍ . .ആലാപനം : : പെരിങ്ങോട് സ്കൂള്‍ ഗായകസംഘം.
No comments:
Post a Comment